മുംബൈ: മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി (86) അന്തരിച്ചു. വാജ്പേയ് സർക്കാരിൻ്റെ കാലത്ത് ലോക്സഭാ സ്പീക്കർ ആയിരുന്നു മനോഹർ ജോഷി.
ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പ് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുംബൈയിലെ പി ഡി ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുംബൈയിലെ ദാദറിലുള്ള ശ്മശാന്‍ ഭൂമിയിലായിരിക്കും അന്ത്യകർമങ്ങള്‍ നടക്കുക. ഫെബ്രുവരി 21നായിരുന്നു മനോഹർ ജോഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1937 ഡിസംബർ രണ്ടിന് മഹാരാഷ്ട്രയിലെ റയ്‌ഗാഡ് ജില്ലയിലായിരുന്നു മനോഹർ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹർ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു മനോഹർ ജോഷി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹർ ജോഷി 2002-04 കാലഘട്ടത്തിലാണ് സ്പീക്കർ സ്ഥാനം വഹിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്