ന്യൂഡല്‍ഹി: ഏഷ്യാ കപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും പാകിസ്ഥാന്‍ മന്ത്രിയുമായ മൊഹ്സിന്‍ നഖ്‌വിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. നഖ്‌വിക്ക് ക്രിക്കറ്റിനെ കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ഇന്ത്യന്‍ ടീമിന് ട്രോഫി നല്‍കാന്‍ അദ്ദേഹം മറ്റാരോടെങ്കിലും പറയണമായിരുന്നുവെന്നും മദന്‍ ലാല്‍ പറഞ്ഞു.
കളിക്കാര്‍ ആരാധകര്‍ക്ക് മുന്നില്‍ വെച്ച് ആ ട്രോഫി ഉയര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ലായിരുന്നു. കളിക്കാര്‍ ആരാധകര്‍ക്ക് മുന്നില്‍ വെച്ച് ആ ട്രോഫി ഉയര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്. നഖ്‌വിക്ക് എങ്ങനെ കളിക്കണമെന്നോ, എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ചോ യാതൊരു ധാരണയുമില്ല. ഇന്ത്യന്‍ ടീമിലെ ഒരുപാട് പേര്‍ വേദിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന് ട്രോഫി നല്‍കാന്‍ അദ്ദേഹം മറ്റാരോടെങ്കിലും പറയണമായിരുന്നു. പിസിബി മേധാവി അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ രാജ്യത്തിന്റെയും വില കളഞ്ഞവെന്നും മദന്‍ ലാല്‍ വിമര്‍ശിച്ചു.
സൂര്യകുമാര്‍ യാദവ് എന്തിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഓഫീസില്‍ പോയി ട്രോഫി വാങ്ങണമെന്നും മദന്‍ ലാല്‍ ചോദിച്ചു. ഇന്ത്യയാണ് ജയിച്ചത്, നിങ്ങള്‍ അവരെ ഗ്രൗണ്ടില്‍ ട്രോഫിയുമായി ആഘോഷിക്കാന്‍ അനുവദിക്കണമായിരുന്നു. അദ്ദേഹത്തിന് യാതൊരു അറിവുമില്ല. അവരുടെ രാജ്യത്ത് എല്ലാം തീരുമാനിക്കുന്നത് സൈന്യമാണ്. - മദന്‍ ലാല്‍ പ്രതികരിച്ചു.
എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയ്യാറായിരുന്നുവെന്നാണ് നഖ്‌വി നേരത്തേ പ്രതികരിച്ചത്. അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും എക്സില്‍ പങ്കുവച്ച കുറിപ്പിലൂടെ നഖ്വി പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്