മണിപ്പൂരിൽ വീണ്ടും സംഘർഷം. കച്ചിങ് ജില്ലയിൽ ബിഎസ്എഫ് സൈനികർക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.
ഒരു ജവാന് ഗുരുതരമായി പരിക്കേറ്റു. ബിഎസ്എഫ് ജവാൻമാർക്ക് നേരെ അക്രമികൾ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. മൂന്ന് ദിവസമായി പ്രദേശത്ത് ആക്രമണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചുരാചന്ദ്പൂരിൻ്റെയും ചന്ദേലിൻ്റെയും അതിർത്തിയിലെ പ്രശ്നബാധിത പ്രദേശമായ സുഗ്നുവിൽ ശനിയാഴ്ചയാണ് സംഭവം. ഹിമാചൽ സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ സോം ദത്തിന് (45) വെടിവെപ്പിൽ പരിക്കേറ്റു. ഇടത് തോളിൽ വെടിയേറ്റ ദത്തിനെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്