ഹൈദരാബാദിൽ അൻപതുകാരിയെ കഴുത്തറുത്ത് കൊന്ന് മോഷണം

SEPTEMBER 11, 2025, 4:44 AM

ഹൈദരാബാദിൽ അൻപതുകാരിയെ കഴുത്തറുത്ത് കൊന്ന് കവർച്ച നടത്തി.രേണു അഗര്‍വാളാണ് കൊല്ലപ്പെട്ടത്.ബുധനാഴ്ച വൈകിട്ടോടെ ഹൈദരാബാദിലെ സ്വാന്‍ ലേക്ക് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം.

മോഷ്ടാക്കൾ വീട്ടിലേക്ക് കടക്കുമ്പോൾ രേണു വീട്ടിൽ ഒറ്റയ്ക്കായിരുന്നു.കവർച്ചയ്ക്ക് ശേഷം മോഷ്ടാക്കൾ വേഷം മാറി മുങ്ങുകയായിരുന്നു.രേണു കുക്കര്‍ കൊണ്ട് അടിയേറ്റ് തല തകർന്ന നിലയിൽ ആയിരുന്നു. കഴുത്തറുത്താണ് മോഷ്ടാക്കൾ കൊലപാതകം നടത്തിയത്.

ഭർത്താവ് അഗര്‍വാള്‍ രേണുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോൺ എടുത്തിരുന്നില്ല . ഇതിനെ തുടർന്ന് സംശയം തോന്നിയ അഗര്‍വാള്‍ വീട്ടില്‍ എത്തി വാതിലില്‍ മുട്ടിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. ഒരു പ്ലംബറുടെ സഹായത്തോടെ ബാല്‍ക്കണിയിലെ വാതില്‍ തുറന്ന് അകത്തുകടന്നപ്പോഴാണ് ഭാര്യ മരിച്ച നിലയിൽ കാണുന്നത്. തുടർന്ന് ഇയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.വീട്ടില്‍ നിന്ന് നാല്‍പത് ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷ്ടിക്കുകയും ശേഷം വീട്ടില്‍ നിന്ന് തന്നെ കുളിച്ച മോഷ്ടാക്കള്‍ വസ്ത്രങ്ങൾ മാറുകയും ചെയ്തിട്ടാണ്  കടന്നുകളഞ്ഞത്.

vachakam
vachakam
vachakam

അതേസമയം പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. അഗര്‍വാളിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ഹര്‍ഷ, സമീപവാസിയുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന റോഷന്‍ എന്നിവരാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam