ഡൽഹി: വിവാഹിതനാവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ 29കാരനായ മകനെ മുഖത്തും നെഞ്ചിലും കുത്തിപരിക്കേൽപ്പിച്ച് കൊന്ന പിതാവ് അറസ്റ്റിൽ. മകനെ കൊല്ലാനുള്ള കാരണവും പിതാവ് വെളിപ്പെടുത്തി. ഭാര്യയോടുള്ള പ്രതികാരം ആണ് പിതാവിനെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ദില്ലിയിൽ ജിം ട്രെയിനറായ മകനെ നാല് മാസം നീണ്ട പ്ലാനിംഗിന് ശേഷമാണ് 54കാരനായ പിതാവ് ഫെബ്രുവരി 7ന് കൊലപ്പെടുത്തിയത്. 15ലേറെ തവണയാണ് മുഖത്തും നെഞ്ചിലുമായി പിതാവായ റാംഗ് ലാൽ മകനായ ഗൌരവ് സിംഗാളിനെ കുത്തിയത്. ദക്ഷിണ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം ഉണ്ടായത്.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ 54കാരനായ റാംഗ് ലാലിനെ ജയ്പൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മകനെ കൊല ചെയ്തത് ശരിയായ കാര്യമെന്ന രീതിയിലാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. മകന്റെയും വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയുടേയും ജീവിത രീതികളോട് 54കാരന് താൽപര്യമുണ്ടായിരുന്നില്ല. മകന്റ തീരുമാനങ്ങളെ ഭാര്യ പിന്തുണച്ചിരുന്നതും ഇയാൾക്ക് ഇഷ്ടമായിരുന്നില്ല. മകന് അപകടമുണ്ടാക്കി ഭാര്യയെ പാഠം പഠിപ്പിക്കാനുള്ള പദ്ധതിയിലാണ് 29കാരന് ജീവൻ നഷ്ടമായത്. വീട്ടിൽ നിന്ന് 50 ലക്ഷം രൂപ വില വരുന്ന സ്വർണവും 15 ലക്ഷം രൂപയും എടുത്തായിരുന്നു കൊലപാതകത്തിന് പിന്നാലെ ഇയാൾ രക്ഷപെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്