ന്യൂഡൽഹി: കർഷക സമരത്തിനിടെ അർധസൈനിക വിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക നേതാക്കൾ. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭു അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കർഷക നേതാക്കൾ ആരോപണവുമായി രംഗത്തെത്തിയത്.
സുരക്ഷാ സേന അതിർത്തി കടന്ന് പഞ്ചാബിനുള്ളിൽ തമ്പടിച്ച കൂടാരങ്ങൾ ആക്രമിച്ചതായും കർഷകർ പറഞ്ഞു. നേരത്തെ ഹരിയാന പോലീസ് കർഷകർക്ക് നേരെ നിരവധി തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു.
പഞ്ചാബിൽ കടന്ന് കർഷകരുടെ കൂടാരങ്ങൾ ആക്രമിക്കാനുള്ള അർധസൈനികരുടെ നീക്കത്തെ അപലപിക്കുന്നു. സുരക്ഷാ സേന പിടിച്ചുകൊണ്ടുപോയ തങ്ങളുടെ ആറ് പേരെ കാണാനില്ല.
യുദ്ധസമയത്ത് പോലും പാരാമെഡിക്കല്‍ ജീവനക്കാരെയും ഡോക്ടർമാരെയും ആക്രമിക്കില്ല. എന്നാല്‍ ഖനൗരിയില്‍ അവർ മെഡിക്കല്‍ ക്യാമ്ബുകളും പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡോക്ടർമാരെയും ആക്രമിക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്തു.
ഈ സർക്കാർ പ്രാകൃതമായാണ് പെരുമാറുന്നതെന്നും എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും കർഷക നേതാക്കൾ ആരോപിച്ചു. ഹരിയാന പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും അതിർത്തി കടക്കാൻ അനുവദിച്ചതിന് പഞ്ചാബ് സർക്കാർ മറുപടി പറയണമെന്നും കർഷക നേതാക്കൾ പറഞ്ഞു.
VIDEO | “Paramilitary forces and Haryana Police forces crossed the (state) border and attacked the farmers’ camp in Punjab. Our six people are missing after the action. Punjab government should give the answers,” says a farmer leader while addressing a press conference at Shambhu… pic.twitter.com/DF6f5HohLX
— Press Trust of India (@PTI_News) February 22, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്