കിസാൻ മസ്ദൂർ മോർച്ചയും (കെഎംഎം) സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) ഇന്ന് രാജ്യവ്യാപക ട്രെയിൻ ഉപരോധം (റെയിൽ റോക്കോ) ആഹ്വാനം ചെയ്തു. പഞ്ചാബിലെയും ഹരിയാനയിലെയും 60 സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ കർഷകർ ട്രെയിൻ ഉപരോധിക്കും.
റെയിൽ റോക്കോയ്ക്ക് മുന്നോടിയായി അംബാലയിൽ 144 പ്രഖ്യാപിച്ചു. നിരവധി കർഷക സംഘടനാ നേതാക്കളുടെ വീടുകളിൽ പൊലീസ് എത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്‌കരൻ സിംഗിന് നീതി ലഭിക്കാനാണ് ട്രെയിൻ തടയൽ സമരം. പ്രതിഷേധം നടക്കുന്ന 50 പ്രദേശങ്ങളും പഞ്ചാബിലാണെന്ന് കർഷക സംഘടനകൾ പറഞ്ഞു.
ഡൽഹി ചലോയുടെ ഭാഗമല്ലാത്ത എസ്‌കെഎമ്മിൻ്റെ അഞ്ച് കർഷക സംഘടനകളുടെ പിന്തുണയും ട്രെയിൻ ഉപരോധത്തിനുണ്ട്. ബികെയു ഉഗ്രഹൻ, ക്രാന്തികാരി കിസാൻ യൂണിയൻ, ബികെയു (മാൾവ), ബികെയു (ദോബ), ബികെയു (ഡകോണ്ട) എന്നിവർ പിന്തുണ പ്രഖ്യാപിച്ചു.
"റെയില്‍ റോക്കോ മൂലം യാത്രക്കാർക്ക് ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷേ സമരം മാർച്ച് മൂന്നിന് പ്രഖ്യാപിച്ചതാണ്. പ്രതിഷേധ സമയത്ത് ദയവായി റെയില്‍വെ സ്റ്റേഷനുകളില്‍ കാത്തിരിക്കാന്‍ യാത്രക്കാരോട് അഭ്യർഥിക്കുന്നു.
യാത്രകള്‍ 12 മണിക്ക് മുന്‍പും നാല് മണിക്ക് ശേഷവും ക്രമീകരിക്കുക. ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല, കുറഞ്ഞത് ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളെങ്കിലും തടയാന്‍ സാധിക്കുമല്ലോ. പ്രധാന റെയില്‍വെ ലൈനുകള്‍ മാത്രമല്ല, ഇന്റർ സിറ്റിയും തടയും," കെഎംഎമ്മിന്റെ സർവാന്‍ സിങ് വ്യക്തമാക്കി.
ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കർണാടക, തെലങ്കാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ 10 മേഖലകളിലും പ്രതിഷേധമുണ്ടാകുമെന്നും സർവാന്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്