മുംബൈ: പ്രശസ്ത നടി നോറ ഫത്തേഹി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ മുംബൈയിൽ നടക്കുന്ന സൺബേൺ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്.
മദ്യപിച്ചെത്തിയ ഒരാൾ ഓടിച്ചിരുന്ന വാഹനം നോറയുടെ കാറിൽ ഇടിക്കുകയായിരുന്നു എന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. അപകടത്തിൽ നടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും പ്രാഥമിക ചികിത്സയ്ക്കായി അവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിശോധനകൾക്ക് ശേഷം നോറയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അപകടമുണ്ടാക്കിയ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചതിന് പൊലീസ് കേസെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.അതേസമയം, ഈ അപകടം നടന്നിട്ടും നോറ സൺബേൺ മേളയിൽ നിശ്ചയിച്ച പ്രകാരം പ്രകടനം നടത്തിയതായാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
