ബെം​ഗളൂരുവിൽ ആശങ്കയായി വീണ്ടും സ്ഫോടന വസ്തുക്കൾ കണ്ടെത്തി; സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്  സ്‌കൂളിന് സമീപത്ത് നിന്ന് 

MARCH 19, 2024, 1:45 PM

ബെം​ഗളൂരു: ബെം​ഗളൂരു നഗരത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത് എന്നാണ് പുറത്തു വരുന്ന വിവരം.

ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി ആണ് ബെംഗളൂരു പൊലീസ് അറിയിച്ചത്. ഈ മാസമാദ്യം രാമേശ്വരം കഫേയിൽ നടന്ന സ്‌ഫോടനത്തിന് ശേഷമാണിത് എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. 

അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയിൽ പതിവ് പട്രോളിംഗിനിടെയാണ് സംഭവം ഉണ്ടായത്. ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറിൽ സൂക്ഷിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്‌കൂളിന് സമീപത്തെ പറമ്പിലാണ് ട്രാക്ടർ കണ്ടെത്തിയത്. ട്രാക്ടറിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ, ഇലക്ട്രിക്കൽ ഡിറ്റണേറ്ററുകൾ, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam