ലഖ്‌നൗ: മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പുതിയ നടപടിയുമായി ഉത്തര്‍പ്രദേശ് സർക്കാർ. ഏപ്രിൽ 1 മുതൽ എല്ലാ മുട്ടകളിലും ഉത്പാദന തീയതിയും കാലാവധിയും രേഖപ്പെടുത്തുന്നത് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
ഇതോടെ ഇന്ത്യയിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറുകയാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതുമായ എല്ലാ മുട്ടകൾക്കും ഈ നിബന്ധന ബാധകമാകും.
പൗൾട്രി ഫാമുകൾ, മൊത്തവ്യാപാരികൾ, ചെറുകിട വിൽപ്പനക്കാർ എന്നിവർക്ക് പുതിയ നിയമം ബാധകമാണ്. ലൂസായി വിൽക്കുന്ന മുട്ടകളുടെ പഴക്കം തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാത്ത പ്രശ്നം പരിഹരിക്കാനാണ് ഈ നീക്കം.
പുതിയ മാർഗനിർദേശപ്രകാരം, മുട്ട ഇട്ട ദിവസത്തിൽ നിന്ന് 28 ദിവസമാണ് പരമാവധി ഉപയോഗ കാലാവധി. ഇതനുസരിച്ച് ഉത്പാദന തീയതിയും ഉപയോഗിക്കാവുന്ന അവസാന തീയതിയും മുട്ടയുടെ പുറത്ത് തന്നെ രേഖപ്പെടുത്തണം.
ഏപ്രിൽ 1ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകൾ വിൽക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഇതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വ്യാപക പരിശോധനകൾ നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയ്ക്ക് സീറ്റുകൾ കുറയുമോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ
മണ്ഡല പുനർനിർണ്ണയം: 'പൊളിറ്റിക്കൽ ഡീമോണിറ്റൈസേഷൻ' എന്ന് വിശേഷിപ്പിച്ച് ശശി തരൂർ
വിനോദ് കാംബ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരം; സഹായഹസ്തവുമായി സച്ചിൻ ടെണ്ടുൽക്കറും ക്രിക്കറ്റ് ലോകവും
ഇന്ത്യയുടെ മിസൈൽ കരുത്തിന് പിന്നിലെ പെൺകരുത്ത്; അഗ്നി പുത്രി ടെസി തോമസിന്റെ വിസ്മയിപ്പിക്കുന്ന