ന്യൂഡെല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് മണിക്റാവു ഖാന്‍വില്‍ക്കര്‍ ലോക്പാല്‍ അധ്യക്ഷന്‍. രാഷ്ട്രപതിഭവന്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ജസ്റ്റിസ് ലിംഗപ്പ നാരായണ സ്വാമി, ജസ്റ്റിസ് സഞ്ജയ് യാദവ്, ജസ്റ്റിസ് റിതു രാജ് അവസ്തി എന്നിവരെ ജുഡീഷ്യല്‍ അംഗങ്ങളായി നിയമിച്ചു. സുശീല്‍ ചന്ദ്ര, പങ്കജ് കുമാര്‍, അജയ് ടിര്‍ക്കി എന്നിവരാണ് നോണ്‍ ജുഡീഷ്യല്‍ അംഗങ്ങള്‍.
ലോക്പാലിന്റെ ജുഡീഷ്യല്‍ അംഗമായ ജസ്റ്റിസ് പ്രദീപ് കുമാര്‍ മൊഹന്തിയാണ് നിലവില്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍. 2022 മെയ് 27 ന് ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം ലോക്പാല്‍ അതിന്റെ സാധാരണ മേധാവി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് രാഷ്ട്രപതിയാണ് ലോക്പാലിന്റെ ചെയര്‍പേഴ്സണെയും അംഗങ്ങളെയും നിയമിക്കുന്നത്.
ചെയര്‍പേഴ്‌സണ്‍ കൂടാതെ, ലോക്പാലിന് എട്ട് അംഗങ്ങളുണ്ടാകും. നാല് ജുഡീഷ്യല്‍ അംഗങ്ങളും നാല് നോണ്‍-ജുഡീഷ്യല്‍ അംഗങ്ങളും.
ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ 2016 മെയ് 13 മുതല്‍ 2022 ജൂലൈ 29 വരെ സുപ്രീം കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2022 ജൂലൈയിലാണ് അദ്ദേഹം വിരമിച്ചത്. ശബരിമല യുവതീ പ്രവേശനം, സ്വവര്‍ഗരതി കുറ്റവിമുക്തമാക്കല്‍, ആധാറിന്റെ സാധുത തുടങ്ങിയ സുപ്രധാന വിധികളുടെ ഭാഗമായിരുന്നു അദ്ദേഹം. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി.
സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് മുമ്പ്, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്