പൂനെ : മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഓടുന്ന ബൈക്കിന് മുകളിൽ തെങ്ങ് വീണ് 35-കാരനായ ബൈക്ക് യാത്രികൻ മരിച്ചു. മീരാ-ഭയന്ദർ മുനിസിപ്പൽ കൗൺസിൽ മുൻ ഡെപ്യൂട്ടി മേയർ അശോക് പാട്ടീലിന്റെ മകൻ രാഹുൽ അശോക് പാട്ടീലാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം മീരാ-ഭയന്ദറിലെ റായ് ഗ്രാമത്തിലുള്ള സദാനന്ദ് നഗർ പ്രദേശത്തുകൂടി രാഹുൽ ബൈക്ക് ഓടിച്ചുപോകുമ്പോഴായിരുന്നു പെട്ടെന്ന് തെങ്ങ് ഒടിഞ്ഞുവീണത്.
അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി മരത്തിനടിയിൽ പെട്ടുപോയ രാഹുലിനെ പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുൽ രണ്ട് ദിവസത്തോളം മരണത്തോട് പോരാടിവെള്ളിയാഴ്ചയോടെ മരണപ്പെട്ടു.
മഹാരാഷ്ട്രയിൽ കാലവർഷം കനത്തതോടെ മഴക്കെടുതികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പെട്ട് നിരവധി ജീവനുകളാണ് പൊലിയുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലെ ചെമ്പൂർ മേഖലയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് വിഹാൻ ശ്രീവാസ്തവ് എന്ന 11 വയസ്സുകാരൻ മരിക്കുകയും നാല് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
