പുതുതായി ആരംഭിക്കുന്ന എറണാകുളം – ബംഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാഗ് ഓഫ് ചെയ്യും

NOVEMBER 7, 2025, 7:41 AM

പുതുതായി ആരംഭിക്കുന്ന 06652 എറണാകുളം – ബം​ഗളൂരു വന്ദേ ഭാരത് ശനിയാഴ്ച ഫ്ലാ​ഗ് ഓഫ് ചെയ്യും.രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്യുക.കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ് ഇത്.കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് പുതിയ ട്രെയിൻ ഓടുന്നത്.

ട്രെയിൻ നമ്പർ 22651 കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് ആണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.

ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജങ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്നത്. രാത്രി 11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.

vachakam
vachakam
vachakam

കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം – ബം​ഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്. 



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam