ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു.
2022-2023ൽ 8.15 ശതമാനമായിരുന്ന പലിശ 2023-24ൽ 8.25 ശതമാനമായി ഉയർത്തി. മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന പലിശ നിരക്കാണിത്.
നടപടി ആറരക്കോടി ജീവനക്കാർക്ക് ആശ്വാസമാകും. 2021-22 ൽ, ഇപിഎഫ്ഒ പലിശ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായി കുറച്ചിരുന്നു.നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിരക്കായിരുന്നു അത്.
ധനമന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാലുടൻ ഇപിഎഫ്ഒ പുതുക്കിയ പലിശ പ്രൊവിഡൻ്റ് ഫണ്ട് നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് കൈമാറും. പുതുക്കിയ പലിശ നിരക്കുകൾ വോളണ്ടറി പ്രൊവിഡൻ്റ് ഫണ്ട് (വിപിഎഫ്) നിക്ഷേപങ്ങൾക്കും ബാധകമാണ്.
എന്താണ് ഇ.പി.എഫ് നിക്ഷേപം
20ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇ.പി.എഫ് നിക്ഷേപം നിർബന്ധമാണ്. ഇ.പി.എഫ് ആന്‍ഡ് എം.പി നിയമപ്രകാരം ഓരോ മാസവും ശമ്ബളത്തിന്റെ 12 ശതമാനം തുക ജീവനക്കാരന്‍ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം.
ഇതിന് തത്തുല്യതുക സ്വന്തം നിലക്ക് തൊഴിലുടമയും ജീവനക്കാരന്റെ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതില്‍ ജീവനക്കാരന്‍ അടയ്ക്കുന്ന തുക പൂര്‍ണമായും ഇ.പി.എഫ് അക്കൗണ്ടിലേക്ക് മാറ്റും.
എന്നാൽ, തൊഴിലുടമ നൽകുന്ന തുകയുടെ 3.67 ശതമാനം മാത്രമാണ് ജീവനക്കാരൻ്റെ അക്കൗണ്ടിലേക്ക് മാറ്റുന്നത്. ബാക്കി 8.33 ശതമാനം അതേ ജീവനക്കാരൻ്റെ എംപ്ലോയി പെൻഷൻ സ്കീമിലേക്ക് (ഇപിഎസ്) പോകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്