റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) പ്രത്യേക സംഘത്തെ നക്സല്‍ സാന്നിധ്യമുള്ള പ്രദേശത്തേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ സൗത്ത് ബിജാപൂരിലാണ് സംഭവം. തിരച്ചലിനിടെ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു.
പിന്നാലെ കൂടുതല്‍ സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തുകയും മാവോയിസ്റ്റുകള്‍ രക്ഷപ്പെടാനുള്ള എല്ലാ സാധ്യതയുള്ള വഴികളും മറ്റും അടയ്ക്കുകയും ചെയ്തു. മലകളും വനങ്ങളാലും ചുറ്റപ്പെട്ട പ്രദേശമായതിനാല്‍ അതീവ ജാഗ്രതയോടെയാണ് തെരച്ചില്‍ നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ മറ്റൊരു ഓപ്പറേഷനില്‍ ബിജാപൂരിലെ ലങ്കാപള്ളി പ്രദേശത്ത് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച രണ്ട് ശക്തമായ ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡികള്‍) സുരക്ഷാ സേന കണ്ടെടുത്തു. 20 മുതല്‍ 30 കിലോഗ്രാം വരെ ഭാരമുള്ള രണ്ട് ഐഇഡികളാണ് പൊലീസ് കണ്ടെടുത്തത്.
റോഡിന് നടുവിലായിരുന്നു അവ സ്ഥാപിച്ചിരുന്നതെന്നും വലിയ ദുരന്തമാണ് ഒഴിഞ്ഞ് പോയതെന്നും പൊലീസ് പറഞ്ഞു. അവ ഉടനെ നിര്‍വീര്യമാക്കുകയും ചെയ്തുവെന്നും പ്രദേശവാസികളോട് സുരക്ഷിതമായി കഴിയാനും മറ്റും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
