മുംബൈ: വളര്‍ത്തുനായയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഇലക്ട്രിഷ്യന്‍ മരിച്ചതില്‍ നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തു. പുനെയിലെ മംഗള്‍വാര്‍ പേഠ് സ്വദേശി രമേശ് ഗായ്ക്വാഡാണ് (45) മരിച്ചത്. നായയുടെ ഉടമസ്ഥനായ സിദ്ധാര്‍ഥ് കാംബ്ലെക്കെതിരെയാണ് കേസെടുത്തത്.
മംഗള്‍വാര്‍ പേഠില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കസബ പേഠിലെ സിദ്ധിവിനായക് ഹൗസിങ് സൊസൈറ്റിയില്‍ ഇലക്ട്രിക് വര്‍ക്കുമായി ബന്ധപ്പെട്ടാണ് രമേശ് എത്തിയത്. മൂന്നാം നിലയില്‍ പണി നടക്കുന്നതിനിടെ നാലാം നിലയില്‍ നിന്ന് ഒരു ജര്‍മന്‍ ഷെപ്പേഡ് കടിക്കാനെത്തി. ആക്രമണം ഭയന്ന് ഓടുന്നതിനിടയിലാണ് രമേശ് താഴേക്ക് വീണത്. തല്‍ക്ഷണം മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
