ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റ സമർപ്പിക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഹർജി സുപ്രീം കോടതി സ്വീകരിച്ചു.
സുപ്രീം കോടതി മാർച്ച് 11 ന് വാദം കേൾക്കും. അഞ്ചംഗ ബെഞ്ച് എസ്ബിഐയുടെ ഇലക്ടറൽ അപേക്ഷ പരിഗണിക്കും. എസ്ബിഐക്കെതിരെ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും തിങ്കളാഴ്ച പരിഗണിക്കും.
പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ എസ്ബിഐ കഴിഞ്ഞ ദിവസം സാവകാശം തേടിയിരുന്നു. ജൂണ്‍ 30 വരെയാണ് സാവകാശം തേടിയത്.
സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കയാണ് എസ്ബിഐ സുപ്രീം കോടതിയിൽ അപേക്ഷയുമായി എത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് എസ്ബിഐയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്