ന്യൂഡല്‍ഹി: ഇലക്ടറൽ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന എസ്ബിഐയുടെ ഹർജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ സമയം നീട്ടാനുള്ള എസ്ബിഐയുടെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി.
നല്‍കിയ സംഭാവനകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെയാണ് എസ്ബിഐ സമയം നീട്ടി ചോദിച്ചിരിക്കുന്നത്. പതിമൂന്നാം തിയതിക്ക് മുമ്ബ് വെബ്‌സൈറ്റില്‍ വിവരം പ്രസിദ്ധീകരിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി.
സങ്കീര്‍ണ്ണമായ നടപടികളിലൂടെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ സമയം വേണ്ടി വരും എന്നാണ് എസ്ബിഐ നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് രാവിലെ 10.30 ന് ഹര്‍ജി കേള്‍ക്കും.എസ്ബിഐക്കെതിരെ കേസിലെ ഹര്‍ജിക്കാരായ എഡിആര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്