കോട്ടയത്ത് വയോധികനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കോട്ടയം ചിങ്ങവനത്തിന് സമീപം കുഴിമറ്റത്താണ് വയോധികനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് കൊല്ലപ്പെട്ടത്. പൊന്നപ്പൻ്റെ മകളുടെ ഭർത്താവിന്റെ അച്ഛൻ രാജുവാണ് കുത്തിക്കൊന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം സംഭവത്തിന് ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകതിന് കാരണമെന്നാണ് പ്രഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്