രാഷ്ട്രപതി ഭരണം വരുമോ എന്ന ആശങ്കയിൽ എഎപി 

MARCH 26, 2024, 6:43 AM

 ന്യൂഡൽഹി :  അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കേജ്‌രിവാൾ ജയിലിൽ നിന്നു ഭരിക്കുമെന്ന്  എഎപി നേതാക്കൾ ആവർത്തിക്കുകയാണ്.  

ജയിലിൽ നിന്നു ഭരിക്കുന്നതിനു ഭരണഘടനാപരമായി തടസ്സമില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. എന്നാൽ പ്രായോഗിക തലത്തിൽ പല തടസ്സങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ ജയിലിൽ കിടന്നോണ്ടു മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ യോഗങ്ങൾ ചേരുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകാം. മുഖ്യമന്ത്രിയുടെ അനുമതിക്കു വേണ്ടി ഈ തീരുമാനങ്ങൾ വൈകിക്കുന്നതു ഭരണത്തെ ബാധിക്കാം.  

vachakam
vachakam
vachakam

 ഈ പ്രതിസന്ധികൾക്കുള്ള ഒരുപോംവഴി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കുകയെന്നതാണു. ഏതു കെട്ടിടവും ജയിലാക്കി മാറ്റാൻ ലഫ്. ഗവർണർക്ക് അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലിൽ ആക്കാൻ ലഫ്. ഗവർണറോടു കേജ്‌രിവാളിന് അഭ്യർഥിക്കാം. 

ഇത്തരമൊരു നീക്കം നടത്തി അനുമതി ലഭിച്ചാൽ സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ലഫ്. ഗവർണർ ഇത്തരമൊരു ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യതയില്ലെന്നാണ് വിദ​ഗ്ദർ പറയുന്നത്. ഭരണപ്രതിസന്ധി രൂപപ്പെട്ടാൽ രാഷ്ട്രപതി ഭരണത്തിനും അദ്ദേഹം ശുപാർശ ചെയ്തേക്കുമെന്ന ആശങ്കയും എഎപിയുടെ മുന്നിലുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam