മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിലെ ചാന്ദ്ഷാലി ഘട്ടിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.അമിതവേഗത്തിലെത്തിയ പിക്കപ്പ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 8 പേർ മരിച്ചു.
അസ്തംബ ദേവിക്ഷേത്ര തീർഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന യാത്രക്കാരാണ് വാനിൽ ഉണ്ടായിരുന്നത്. ചുരത്തിലെ വളവിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ പിക്കപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തിൽ കുരുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും എട്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാഹനം യാത്രാരംഭം മുതലേ അമിത വേഗത്തിലായിരുന്നെന്ന് പരിക്കേറ്റ യാത്രക്കാർ പൊലീസിനോട് പറഞ്ഞു.ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്