ന്യൂഡൽഹി: അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ അറസ്റ്റ് വാറൻ്റുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വീട്ടിൽ എൻഫോഴ്‌സ്‌മെൻ്റ് സംഘം.
ഡൽഹി മദ്യനയ കേസിൽ ചോദ്യം ചെയ്യാനാണ് ഇ.ഡി. സംഘം എത്തിയിട്ടുള്ളത്. വീടിന് പുറത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
12 ഇ.ഡി ഉദ്യോഗസ്ഥർ കെജ്രിവാളിൻ്റെ വീട്ടിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ട് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരായില്ല.
കേന്ദ്ര ഏജൻസിയുടെ സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡിക്ക് മുന്നിൽ ഹാജരാകാൻ കെജ്‌രിവാൾ വിസമ്മതിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്