ഡൽഹി : ഫെമ ചട്ടലംഘനം നടത്തിയെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം പിയുമായ മഹുവ മൊയ്ത്രയ്ക്ക് ഇ ഡി യുടെ നോട്ടീസ്.
ഫെബ്രുവരി 19ന് അന്വേഷണ ഏജൻസിക്ക് മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് മഹുവയ്ക്ക് നോട്ടീസ് അയച്ചത്. ഡൽഹിയിലെ ഓഫീസിൽ എത്തണമെന്നാണ് നിർദേശം.
കോഴ വാങ്ങി പാർലമെന്റിൽ ചോദ്യം ചോദിച്ചുവെന്ന കേസിൽ മഹുവയ്‌ക്കെതിരെ സി ബി ഐയും അന്വേഷണം നടത്തുന്നുണ്ട്. ഇതേ തുടർന്ന് മഹുവയുടെ എംപി സ്ഥാനം റദ്ദാക്കിയിരുന്നു.
നിലവിൽ ലോക്പാലിൻ്റെ നിർദേശപ്രകാരമാണ് സിബിഐ അന്വേഷണം നടക്കുന്നത്. സാമ്പത്തിക നേട്ടത്തിനായി രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പെരുമാറിയെന്ന ഗുരുതര ആരോപണവും ബിജെപി എംപി ഉന്നയിച്ചിരുന്നു.
ഡിസംബറിൽ മഹുവയെ പാർലമെൻ്റിൽ നിന്ന് പുറത്താക്കി. എന്നാൽ തനിക്കെതിരായ ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്താതെയാണ് നടപടിയെന്ന് മഹുവ അന്നുതന്നെ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്