ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിലായ ബോളിവുഡ് നടൻ ധർമേന്ദ്രയുടെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നുള്ള വിഡിയോ പ്രചരിപ്പിച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ.
ആശുപത്രിയിലെ ഹൗസ് കീപ്പിങ് സ്റ്റാഫിലെ ഒരാൾ ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്തതായാണ് വിവരം. ധർമേന്ദ്ര കിടക്കയിൽ വിശ്രമിക്കുന്നതും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ ഉൾപ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങൾ സമീപത്ത് നിൽക്കുന്നതും വിഡിയോയിൽ കാണാം. കുടുംബത്തിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് സ്റ്റാഫ് അംഗം വിഡിയോ ഓൺലൈനിൽ പങ്കിട്ടത്.
വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിക്കുകയായിരുന്നു. നിരവധിപ്പേരാണ് താരത്തിന്‍റെ സ്വകാര്യതയിലേക്കുള്ളകടന്നു കയറ്റത്തിൽ പ്രതികരിച്ചത്.സംഭവം കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ ഉടൻ തന്നെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ആശുപത്രി മാനേജ്മെന്റ് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ, സ്വകാര്യത ലംഘിച്ചതിനും ഡാറ്റാ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനുമാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. സമ്മതമില്ലാതെ സ്വകാര്യ ഉള്ളടക്കം റെക്കോർഡ് ചെയ്യുന്നതിനും പങ്കുവെക്കുന്നതിനും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
