ബെംഗളൂരു: ധർമ്മസ്ഥല കേസ് നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. 13-ാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന.
ഇന്നലത്തെ തെരച്ചിലും വിഫലമായിരുന്നു. മണ്ണ് നീക്കി ജിപിആർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചില്ല.
ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ പതിമൂന്നാം നമ്പർ പോയിൻറിലാണ് ഇന്നലെ പരിശോധന നടത്തിയത്.
പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കിൽ എസ്ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നിയമസഭയിലാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭയിൽ ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചു വരുത്തി. അന്വേഷണം തുടരുന്നതിലെ ഔചിത്യം ആരാഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്