ന്യുഡൽഹി: 80 വയസുകാരനായ യാത്രക്കാരൻ വീൽ ചെയർ ലഭിക്കാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് നോട്ടീസ്. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ആണ് നോട്ടീസ് നൽകിയത്.
വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണ് എയര്‍ ഇന്ത്യ നടത്തിയതെന്നാണ് ഡിജിസിഎ നൽകിയ നോട്ടീസിൽ ആരോപിക്കുന്നത്. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വികലാംഗര്‍ക്കും നടക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്കും സുഗമമായ യാത്ര ഉറപ്പുവരുത്താൻ ലഭ്യമാക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വ്യോമയാന ചട്ടങ്ങളിൽ പ്രതിപാദിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള യാത്രക്കാർക്ക്, യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലെ ഡിപ്പാര്‍ചര്‍ ടെർമിനൽ മുതൽ വിമാനത്തിനകത്ത് എത്തുന്നത് വരെയും, ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിൽ എത്തുമ്പോൾ വിമാനത്തിനകത്ത് നിന്ന് അറൈവൽ ടെർമിനലിലെ എക്സിറ്റ് വരെയും സഹായം നൽകണമെന്നാണ് നിയമം. ഇതിന് ആവശ്യമായ വീൽ ചെയറുകള്‍ സജ്ജമാക്കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും നിഷ്കര്‍ഷിച്ചിട്ടുമുണ്ട്. ഈ ചട്ടങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് വയോധികന്റെ മരണത്തിൽ കലാശിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
മരണപ്പെട്ട 80 വയസുകാരൻ ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ്. ഭാര്യയോടൊപ്പം യാത്ര ചെയ്ത അദ്ദേഹം ന്യുയോർക്കിൽ നിന്നും വീൽചെയർ പാസഞ്ചറായിട്ടാണ് എയര്‍ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട AI 116 വിമാനത്തിൽ ഇക്കണോമി ക്ലാസിൽ ഇരുവരും ടിക്കറ്റെടുത്തിരുന്നു. വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10ന് മുംബൈ വിമാനത്താവളത്തിലെത്തി. എയർ ഇന്ത്യയുടെ വീൽ ചെയർ സൗകര്യം അദ്ദേഹം നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ നേരം വീൽ ചെയർ ലഭ്യമാക്കാതിരുന്നതോടെ അദ്ദേഹം ടെർമിനലിലേക്ക് നടക്കുകയായിരുന്നു. തുടർന്നാണ് അദ്ദേഹത്തിന്റെ മരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്