ജയ്പുർ∙ രാജസ്ഥാനിലെ ജോധ്പുരിൽ നാല് സ്ത്രീകൾ ചേർന്ന് തങ്ങളുടെ 22 ദിവസം പ്രായമുള്ള അനന്തരവനെ ചവിട്ടി കൊന്നു.
കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തിയാൽ വിവാഹം ഉടൻ നടക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് സ്ത്രീകൾ ചേർന്ന് ഹീനകൃത്യം നടപ്പാക്കിയത്.
ദുരാചാരത്തിന്റെ ഭാഗമായി നടത്തിയ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 4 പേരെയും അറസ്റ്റ് ചെയ്തു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കുട്ടിയുടെ മാതാവിനെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് സ്ത്രീകൾ കൊല നടത്തിയത്. പിതാവ് തടയാൻ ശ്രമിച്ചെങ്കിലും സ്ത്രീകൾ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
