വനിതാ മാധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവ്: അഫ്ഗാൻ വിദേശകാര്യമന്ത്രി

OCTOBER 12, 2025, 8:11 PM

ഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ വിളിച്ചുചേർത്ത വർത്താസമ്മേളനത്തിൽ വനിത മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ പ്രതികരണവുമായി അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി.

വനിതാ മാധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവാണെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും മുത്തഖി പറഞ്ഞു.കുറഞ്ഞ സമയത്തിനുള്ളിലാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ക്ഷണിച്ച മാധ്യമപ്രവർത്തകരുടെ പട്ടികയും ചെറുതായിരുന്നു. സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്നവും ഇതിന് പിന്നിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ സഹപ്രവർത്തകർ അവരെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഇതിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നെന്ന് മുത്തഖി വ്യക്തമാക്കി.

vachakam
vachakam
vachakam

വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ സംഭവം രാഷ്ട്രീയമായി ഏറെ ചർച്ചചെയ്യപ്പെട്ടു. സ്ത്രീകൾക്കായി നിലകൊള്ളാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam