ഡല്‍ഹി: നോട്ട് നിരോധനത്തോടുള്ള തന്റെ വിയോജിപ്പിനുള്ള കാരണം പരസ്യമാക്കി സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന. നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതിയില്‍ നിന്നും ഭിന്നവിധി പുറപ്പെടുവിച്ചത് നാഗരത്‌നയായിരുന്നു.
കേന്ദ്രസർക്കാരിൻ്റെ നോട്ട് അസാധുവാക്കൽ നിയമവിരുദ്ധമാണെന്ന് താൻ വിമർശിച്ചത് സാധാരണക്കാരുടെ ആശങ്കകളും ബുദ്ധിമുട്ടുകളും തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും നാഗരത്‌ന പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ലെന്നും അവർ പറഞ്ഞു.
സാധാരണക്കാരന്റെ വേവലാതികളും പ്രയാസവും തിരിച്ചറിഞ്ഞാണ് താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ നിയമവിരുദ്ധമെന്ന് വിമര്‍ശിച്ചതെന്ന് നാഗരത്‌ന പറഞ്ഞു. കള്ളപ്പണം തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നോട്ട് അസാധുവാക്കലിന്റെ ഫലം ലക്ഷ്യത്തിലെത്തിയില്ലെന്നും അവര്‍ പറഞ്ഞു.
ഒരു സാധാരണക്കാരന്റെ പ്രയാസമാണ് എന്നെ ഉണര്‍ത്തിയതും നോട്ട് നിരോധനത്തോട് വിയോജിക്കാന്‍ ഇടയാക്കിയതും' നാഗരത്‌ന പറഞ്ഞു. വിധി പറയുന്ന ബെഞ്ചിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും നാഗരത്‌ന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്