ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറണമെന്ന് സമാജ് വാദി പാർട്ടി. അഖിലേഷ് യാദവിനെ നേതാവാക്കണമെന്നാണ് ആവശ്യം.
ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിനാവില്ലെന്നും മുതിർന്ന നേതാവും ലഖ്‌നൗ സെൻട്രൽ എം എൽഎയുമായ രവിദാസ് മെഹ്റോത്ര പറഞ്ഞു.
തൃണമൂൽ കോൺഗ്രസും നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനായി പ്രക്ഷോഭം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകും. പാറ്റ്നയില്‍ ചേര്‍ന്ന യോഗം നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കും. ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബിജെപിയും എല്‍ജെപിയും പങ്കിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
