ഡൽഹി: ന്യൂസ് ക്ലിക്ക് വെബ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്കെതിരെ ഡൽഹി പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും.
യുഎപിഎ പ്രകാരം പതിനായിരത്തിനടുത്ത് പേജുള്ള കുറ്റപത്രം ശനിയാഴ്ച സമർപ്പിച്ചേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശ്രീലങ്കൻ-ക്യൂബൻ വംശജനായ വ്യവസായിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രചാരണവിഭാഗത്തിലെ സജീവ അംഗവുമായ നെവിൽ റോയ് സിങ്കത്തിനൊപ്പം ന്യൂസ് പോർട്ടലിൻ്റെ എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ചൈന അനുകൂല പ്രചാരണം നടത്താൻ ന്യൂസ് പോർട്ടലിന് പണം കൈപ്പറ്റിയെന്നാരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തിരിക്കുന്നത്.
തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്