ദില്ലി: ദില്ലി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു.
ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്.
ചെങ്കോട്ട സ്ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടക വസ്തുക്കൾ നിറച്ച ഹ്യുണ്ടായ് i20 കാറിനുള്ളിൽ തുടക്കത്തിൽ മൂന്നുപേർ ഉണ്ടായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
എന്നാൽ പാർക്കിങ് ഏരിയയിലെ സിഗ്നലിലേക്ക് കാർ എത്തുമ്പോൾ നീലയും കറുപ്പും കലർന്ന ടീ ഷർട്ടുധാരിയാണ് വാഹനമോടിച്ചിരുന്നത്. കറുത്ത മാസ്ക് വച്ച് മുഖവും ഇയാൾ മറച്ചിരുന്നു.
സ്ഫോടനത്തിന് തൊട്ടുമുൻപ് ഇയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഈ വ്യക്തി ഡോ. ഉമർ മുഹമ്മദാണെന്നും ഉമർ തന്നെയാണ് സ്ഫോടനത്തിൻറെ ബുദ്ധികേന്ദ്രമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഉമറിൻറെ അമ്മയെയും സഹോദരങ്ങളെയും അന്വേഷണസഘം കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
