ഡല്‍ഹി: ഡല്‍ഹിയെ ദുരിതത്തിലാഴ്ത്തി മഴക്കെടുതി. യമുന കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ പതിനായിരത്തിലധികം കുടുംബങ്ങള്‍ വീടുപേക്ഷിച്ചു. വീടും കൃഷിഭൂമിയും ഉപേക്ഷിച്ച് രക്ഷപ്പെട്ടവര്‍ക്ക് ദുരിതാശ്വാസ കേന്ദ്രങ്ങങ്ങള്‍ നല്‍കാന്‍ പോലും ഡല്‍ഹി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.
യമുനയുടെ തീരത്ത് പച്ചക്കറിയും പൂക്കളും കൃഷി ചെയ്തും കന്നുകാലികളെ പരിപാലിച്ചും വര്‍ഷങ്ങളായി കഴിയുന്ന ഒരു ജനതയാണ് തല ചായ്ക്കാന്‍ ഫ്ളൈ ഓവര്‍ മേല്‍ക്കൂരയാക്കിയത്. കന്നുകാലികളും ട്രാക്ടറും പണി ആയുധങ്ങളുമായിട്ടാണ് ഇവര്‍ അഭയം തേടിയെത്തിയത്. കനത്ത മഴയ്ക്ക് പുറമെ ഹരിയാനയിലെ ഹത്‌നികുണ്ഡ് ജലസേചന പദ്ധതിയിലെ ബറാജിലെ അധിക ജലം ഒഴുക്കി വിട്ടതും, ദുരിതം ഇരട്ടിയാക്കി. വിളകള്‍ പൂര്‍ണമായും മുങ്ങി നശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്