വിവാഹിതരായ സ്ത്രീകൾക്ക് പേരു മാറ്റാൻ ഭർത്താവിൽ നിന്ന് സമ്മതപ്പത്രം വേണമെന്ന് സർക്കാർ; യുവതി കോടതിയിലേക്ക്, കോടതിയുടെ തീരുമാനം ഇങ്ങനെ 

MARCH 2, 2024, 9:26 AM

ഡൽഹി: വിവാഹശേഷം പേര് മാറ്റിയ സ്ത്രീകൾ അവരുടെ പഴയ പേരിലേക്ക് മാറുന്നതിന് കേന്ദ്ര നഗരവികസന മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡം വിവാദമാകുന്നു. വിവാഹിതരായ സ്ത്രീകൾ പേരു മാറ്റാൻ വിവാഹമോചനം നേടിയതിന്റെ രേഖകളോ ഭർത്താവിൽനിന്ന് സമ്മതപ്പത്രമോ വാങ്ങണമെന്ന വിജ്ഞാപനമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. 

അതേസമയം ഇപ്പോൾ വിജ്ഞാപനം ചോദ്യം ചെയ്ത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒരു യുവതി. തുല്യതയുടെ ലംഘനമെന്ന് ഹർജിക്കാരി ഈ മാനദണ്ഡത്തെ വ്യക്തമാക്കുന്നത്. ഹർജിയിൽ കേന്ദ്ര സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. 

ദിവ്യ മോദി തോഗ്യ എന്ന യുവതിയുടെ ഹർജിയിലാണ് കോടതി വിശധീകരണം ആവശ്യപെട്ടത്. വിവാഹ മോചന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് യുവതിയുള്ളത്. ഇതിനിടയിലാണ് യുവതി പേരുമാറ്റണമെന്ന അപേക്ഷ നൽകിയത്. എന്നാൽ ഭർത്താവിൽ നിന്ന് എൻഒസിയോ ഡിവോഴ്സ് പേപ്പറുകളോ ഇല്ലാതെ ഇത് സാധ്യമാകില്ലെന്ന് മനസിലായതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam