അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ഇ ഡി യുടെ പരാതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

MARCH 7, 2024, 1:14 PM

ഡൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്രിവാളിന് സമൻസ് അയച്ച് ഡൽഹി കോടതി. മാർച്ച് 16ന് നേരിട്ട് ഹാജരാകാനാണ് കെജ്‌രിവാളിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

അതേസമയം കെജ്രിവാൾ ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയതിന് പിന്നാലെ പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ പുതിയ പരാതിയിലാണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (എസിഎംഎം) കോടതി ജഡ്ഡി ദിവ്യ മൽഹോത്രയുടെ ഉത്തരവ് ഉണ്ടായത്. 

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിൻ്റെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരം കെജ്രിവാൾ 4 മുതൽ 8 വരെയുള്ള സമൻസുകൾ മാനിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് ഇ ഡി വീണ്ടും പരാതി നൽകിയത്. കേസ് വീണ്ടും മാർച്ച് 16-ന് വാദം കേൾക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam