ദേശീയ തലസ്ഥാനമായ ഡൽഹിയിൽ തണുപ്പ് ശക്തമാകുന്നു. നവംബർ 27 ലെ പ്രഭാതം ഈ വർഷത്തെ നവംബറിലെ ഏറ്റവും തണുപ്പുള്ള ദിവസമായി രേഖപ്പെടുത്തി. താപനില 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. 2022-ന് ശേഷം നവംബർ മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത്.
സാധാരണ ഈ സമയത്ത് ഉണ്ടാകേണ്ട ശരാശരി താപനിലയേക്കാൾ 3.3 ഡിഗ്രി സെൽഷ്യസ് കുറവാണ് ഇപ്പോഴത്തെ താപനിലയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. തലസ്ഥാന നഗരിയിൽ അതിശൈത്യം എത്തിക്കഴിഞ്ഞതിന്റെ സൂചനയാണ് താപനിലയിലെ ഈ വലിയ വ്യത്യാസം. ഇതിനുമുമ്പ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില നവംബർ 17-ന് 8.7 ഡിഗ്രി സെൽഷ്യസായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള തണുത്ത കാറ്റാണ് ഡൽഹിയിലെ താപനില ഇത്രയധികം കുറയാൻ കാരണം. ഈ തണുപ്പ് തുടരുന്നതോടെ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കട്ടിയുള്ള മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. പകൽ സമയത്തെ കൂടിയ താപനില 24°C നും 26°C നും ഇടയിലായിരിക്കുമെന്നും IMD പ്രവചിക്കുന്നു. തണുപ്പുകാലം ആരംഭിക്കുന്നതിന്റെ ഭാഗമായി, പുതപ്പുകളും കമ്പിളിവസ്ത്രങ്ങളും പുറത്തെടുത്ത് തണുപ്പിൽ നിന്ന് രക്ഷ നേടാനുള്ള തയ്യാറെടുപ്പിലാണ് ഡൽഹി നിവാസികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
