ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ഭീകരാക്രമണ സാധ്യത തള്ളാതെ അന്വേഷണ സംഘം. ഇപ്പോള്‍ അന്വേഷണം മുന്നോട്ട് പോകുന്നത് ആ നിലയ്ക്കാണ്.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ നേതാവ് ഒക്ടോബര്‍ 30 ന് പുറത്തിറക്കിയ വീഡിയോ സന്ദേശവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഒക്ടോബര്‍ 30 ന് പാകിസ്ഥാനിലെ ഖൈര്‍പൂര്‍ തമേവാലിയില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ സൈഫുള്ള സെയ്ഫ് നടത്തിയ പ്രഖ്യാപനത്തിന്റെ വീഡിയോ കേന്ദ്ര രഹസ്യാന്വേഷണ വൃത്തങ്ങള്‍ അതീവ ഗൗരവമായാണ് കാണുന്നുണ്ട്.
ലഷ്‌കര്‍ തലവന്‍ ഹാഫിസ് സെയ്ദ് അലസനായി ഇരിക്കുകയല്ലെന്നും ബംഗ്ലാദേശിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ ഹാഫിസ് സെയ്ദ് ആസൂത്രണം നടത്തിക്കൊണ്ടിരിക്കുകയാണെന്നുമാണ് സൈഫ് പ്രഖ്യാപിച്ച വീഡിയോയില്‍ പറയുന്നത്. ഭീകരര്‍ ഈ ലക്ഷ്യത്തോടെ ബംഗ്ലാദേശിലെത്തിയതായും ഓപ്പേറേഷന്‍ സിന്ദൂറിന് പകരംവീട്ടാന്‍ തയ്യാറെടുക്കുകയാണെന്നും സൈഫ് വീഡിയോയില്‍ പറയുന്നു.
ഇയാളുടെ അവകാശവാദം എന്ത് തന്നെ ആയാലും പാകിസ്ഥാനില്‍ നിന്ന് ലഷ്‌കര്‍ തീവ്രവാദികളെ ബംഗ്ലാദേശിലേക്ക് ഹാഫിസ് സെയ്ദ് അയച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നു. ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് ഐഎസ് പദ്ധതിയിടുന്നതായി മുന്‍പ് തന്നെ രഹസ്യാന്വേഷണ വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
