ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ പ്രതിയെ പിടികൂടി പോലീസ്. കര്‍ണാടക രംഗപേട്ട് സ്വദേശി മുഹമ്മദ് റസൂല്‍ കദാരെ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പോലീസ് സ്ഥിരീകരിച്ചു.
ഇയാള്‍ ഹൈദരാബാദിലെ കൂലിപ്പണിക്കാരനാണെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് സൂപ്രണ്ട് ജി. സംഗീത വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയുമാണ് മുഹമ്മദ് റസൂല്‍ വധഭീഷണി മുഴക്കിയത്. ഇയാള്‍ ഭീഷണി മുഴക്കുന്ന വീഡിയോദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പ്രചരിച്ചതോടെ ശ്രീരാമസേന ജില്ലാ പ്രസിഡന്റ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്