രാജസ്ഥാൻ: അല്‍വാറില്‍ കുടിക്കാൻ വേണ്ടി ബക്കറ്റിലെ വെള്ളം എടുക്കാന്‍ ശ്രമിച്ച ദലിത് വിദ്യാര്‍ഥിക്ക് നേരെ മർദനം ഉണ്ടായതായി റിപ്പോർട്ട്. രാജസ്ഥാനില്‍ എട്ടു വയസുകാരനാണ് മര്‍ദനമേറ്റത്. അല്‍വാര്‍ ജില്ലയിലെ ഉയർന്ന ജാതിക്കാരുടെ സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം നാലാം ക്ലാസ് വിദ്യാര്‍ഥിയായ ചിരാഗ് ദാഹം തീര്‍ക്കാനായി സ്‌കൂളിലെ ഹാന്‍ഡ് പമ്പിനടുത്ത് വന്നിരുന്നു എന്നും ഈ സമയം ബക്കറ്റില്‍ വെള്ളം നിറക്കുകയായിരുന്ന രതിറാം താക്കൂര്‍ എന്നയാളാണ് കുട്ടിയെ അടിച്ചത് എന്നുമാണ് പുറത്തു വരുന്ന വിവരം.
തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ കുടുംബം സ്‌കൂള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കിയെങ്കിലും അദ്ദേഹം പരാതി സ്വീകരിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്