ദില്ലി: പിഎം ശ്രീയിൽ സിപിഎം എംപിമാർക്ക് എന്ത് റോളാണെന്ന് തങ്ങൾക്കറിയില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ.
പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പരാമർശത്തിൽ വിശദീകരണം നൽകേണ്ടത് സിപിഎം നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വിദ്യാഭ്യാസ നയത്തിന് സിപിഐ എതിരാണ്. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുകയാണെന്നും ഡി. രാജ പ്രതികരിച്ചു.
മന്ത്രി പറഞ്ഞത് ശരിയോ തെറ്റോ എന്നതിൽ വ്യക്തതയില്ല. സിപിഎം വ്യക്തത വരുത്തിയശേഷം പ്രതികരിക്കാമെന്നും രാജ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
