ബംഗളൂരു: രാജ്യസഭാ എംപിയും എഴുത്തുകാരിയുമായ സുധാ മൂർത്തിയുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതായി പരാതി. കേന്ദ്ര ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ്.
സെപ്റ്റംബർ അഞ്ചിന് രാവിലെ 9.40 ന് കേന്ദ്ര സർക്കാരിന്റെ ടെലികോം വകുപ്പിലെ ജീവനക്കാരനെന്ന് അവകാശപ്പെടുന്ന ഒരാൾ സുധ മൂർത്തിയെ ഫോണ്‍ വിളിക്കുകയായിരുന്നു.
ആധാർ നമ്പറുമായി ബന്ധിപ്പിക്കാതെയാണ് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞ് സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നെന്ന് സുധാ മൂർത്തിയുടെ പരാതിയില്‍ പറയുന്നു.
കൂടാതെ തന്റെ നമ്പറിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് അവകാശപ്പെടുകയും ഉച്ചയോടെ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ട്രൂകോളറില്‍ ടെലികോം ഡിപ്പാർട്ട്‌മെന്റ് എന്നായിരുന്നു വിളിച്ചയാളുടെ നമ്പര്‍ കാണിച്ചത്. തന്നെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പ്രതി അനുചിതമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
