ദില്ലി: പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ഇന്ന് ലോക്സഭയിൽ നടക്കും.ഇന്ന് 6 മണിക്കൂര്‍ നേരം ലോക് സഭയില്‍ ചര്‍ച്ച നടക്കും. ശേഷം ബില്ല് പാസാക്കാനാണ് ശ്രമം.വിദ്യാർഥികളുടെ ആവശ്യം എന്ന നിലയിലാണ് പരീക്ഷ ഭേദഗതി ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് ഇന്നലെ സഭയിൽ വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും നടന്നിരുന്നെങ്കിലും, സ്പീക്കറുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവിൽ ചർച്ചയുമായി സഹകരിക്കാൻ തയ്യാറായത്.
അതേസമയം, ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധങ്ങളിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധവും പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
