ശ്രീനഗർ: ജമ്മു കശ്മീരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃതു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. ഉദ്ദം പൂരിൽ കാണ്ഡ്വ എന്ന പ്രദേശത്തിന് സമീപത്തായാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിതായി ഉദ്ദം പൂർ അഡീഷണൽ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു. ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതായും സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തുന്നതായും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
