ഭുവനേശ്വര്‍: ഒഡീഷയില്‍ അവയവങ്ങള്‍ ദാനം ചെയ്യുന്നവരുടെ അന്ത്യകര്‍മങ്ങള്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു.
മൃതദേഹം ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് 21 തോക്ക് സല്യൂട്ട് നല്‍കുന്നതുള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. അവയവദാതാക്കളുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും.
അവയവദാനം മഹത്തായ പ്രവര്‍ത്തനമാണെന്ന് നവീന്‍ പട്നായിക് പറഞ്ഞു. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവരുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള ധീരമായ തീരുമാനം എടുക്കുന്നത് നിരവധി മനുഷ്യജീവനുകള്‍ രക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയും കൂടുതല്‍ കൂടുതല്‍ ആളുകളെ ഇക്കാര്യത്തില്‍ മുന്നോട്ട് വരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവദാന പ്രക്രിയ സുഗമമാക്കുന്നതിന്, ഒഡീഷ സര്‍ക്കാര്‍ 2019-ല്‍ 'സ്റ്റേറ്റ് ഓര്‍ഗന്‍ & ടിഷ്യൂസ് ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍' രൂപീകരിക്കുകയും അവയവ ദാതാക്കള്‍ക്കായി സൂരജ് അവാര്‍ഡ് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്