തമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ആലപിച്ചു; സത്യപ്രതിജ്ഞക്ക് പിന്നാലെ വിജയ്‌ക്കെതിരെ സിപിഐയും ഡിഎംകെയും

MAY 10, 2026, 6:28 AM

ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ വിവാദം.സത്യപ്രതിജ്ഞയില്‍ തമിഴ് സംസ്ഥാന ഗാനത്തേക്കാള്‍ വന്ദേമാതരത്തിന് പ്രാധാന്യം നല്‍കിയതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.

'തമിഴ് തായ് വാഴ്ത്ത്' ഗാനത്തെ മൂന്നാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയതിന് ഉത്തരവാദിയാരെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ടിയന്‍ പറഞ്ഞു.കൂടാതെ, തമിഴക വെട്രി കഴകം തമിഴ് ഗാനത്തിന് പ്രാധാന്യം നല്‍കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ നടന്നത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കണമെന്ന് വീരപാണ്ടിയന്‍ പറഞ്ഞു. വന്ദേമാതരത്തെ ദേശീയ ഗീതമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചെന്നും തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്നും ആരോപിച്ച് ഡിഎംകെ ഹാന്‍ഡിലുകളും രംഗത്തെത്തി.ബംഗാളിലെ സത്യപ്രതിജ്ഞയില്‍ പോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്നും ഡിഎംകെ പറയുന്നു.അതേസമയം, സ്റ്റാലിന്‍ മുഖ്യമന്ത്രിയായിരിക്കെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ വന്ദേമാതരം ആലപിച്ചിരുന്നുവെന്ന മറുപടിയാണ് ടിവികെ നല്‍കുന്നത്.

vachakam
vachakam
vachakam

ഇന്നാണ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ടിവികെ നേതാവും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.വിജയ്ക്ക് പുറമെ മറ്റ് ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എൻ ആനന്ദ്, കെ എ സെങ്കോട്ടയ്യൻ, കെ ജി അരുൺരാജ്, ആധവ് അർജുന, പി വെങ്കട്ടരമണൻ, രാജ്‌മോഹൻ, സി ടി ആർ നിർമൽകുമാർ, ഡോ. കെ ടി പ്രഭു, എസ് കീർത്തന എന്നിവരാണ് ഇന്ന് വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam