ഡൽഹി: പാർട്ടി വിടാൻ തീരുമാനിച്ചവരെ തടയാനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പാർട്ടി വിടാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളെ കാണുമ്പോഴാണ് ഇത്തരക്കാർ ഒരു തീരുമാനം എടുക്കുന്നത്. കമൽനാഥിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു ഖാർഗെയുടെ പ്രതികരണം.
അതേസമയം മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽ നാഥും മകനും തന്റെ സമൂഹമാധ്യമങ്ങളിലെ ബയോയിൽനിന്ന് കോൺഗ്രസ് എന്നെഴുതിയത് എടുത്ത് മാറ്റിയതോടെ വീണ്ടും ഒരു പ്രധാനനേതാവ് കോൺഗ്രസ് വിടുകയാണോയെന്ന സംശയമാണ് ഉയരുന്നത്.
കോൺഗ്രസിൽ നേതാക്കൾ അതൃപ്തരാണെന്ന മധ്യപ്രദേശ് ബിജെപി അധ്യക്ഷൻ വിഡി ശർമയുടെ പ്രസ്താവന പുറത്തുവന്നതിന്റെ അടുത്ത ദിവസമാണ് കമൽ നാഥിന്റെ മകൻ തന്റെ സമൂഹമാധ്യമ പ്രൊഫൈലുകളിൽ ബയോ തിരുത്തിയത്. കമൽ നാഥ് ബിജെപിയോടടുക്കുകയാണെന്ന വിവരങ്ങൾ ശരിവെക്കുകയാണോ ഈ നീക്കമെന്ന സംശയങ്ങളാണുയരുന്നത്.
മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് നിരവധി നേതാക്കൾ കോൺഗ്രസ് വിട്ടിരുന്നു. മുൻ എംഎൽഎ ദിനേശ് അഹിർവാറും കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിദിഷ രാകേഷ് കത്താരെയും ഫെബ്രുവരി 12നാണ് ബിജെപിയിൽ ചേർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്