ഗാന്ധിനഗർ: തന്റെ ജാതിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്നെ അധിക്ഷേപിക്കുക എന്നതല്ലാതെ കോണ്‍ഗ്രസിന് മറ്റ് അജണ്ടയൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സഖ്യത്തിന് 400ലധികം സീറ്റ് നേടാനുള്ള ഇച്ഛാശക്തിയെ ശക്തിപ്പെടുത്താൻ മാത്രമാണ് ഇത്തരം അധിേക്ഷപങ്ങള്‍ സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കൻ ഗുജറാത്തിലെ നവ്സാരിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
രാഷ്ട്രീയ ഭാവിയെക്കുറിച്ച് കോണ്‍ഗ്രസിന് അജണ്ടയൊന്നുമില്ല. സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും ലക്ഷ്യമാകുമ്പോള്‍ രാജ്യത്തിെന്റ പൈതൃകം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്താനാകാതെ പോകുന്നു എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്