ഡൽഹി: പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ ഇന്ത്യയുമായി ലയിക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ ഇന്ത്യയുമായി ലയിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ പരാമർശത്തിനും പ്രതിരോധമന്ത്രി മറുപടി നൽകി. ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
'അവർക്ക് കാശ്മീർ അങ്ങനെ എടുക്കാമോ? ഇല്ല, പാക് അധീന കശ്മീരിനെക്കുറിച്ച് അവർ ആശങ്കപ്പെടണം. ഒന്നര വർഷം മുമ്പ് ഞാൻ പറഞ്ഞിരുന്നു, കയ്യേറ്റം ചെയ്ത് കൈവശപ്പെടുത്തേണ്ട കാര്യമില്ലെന്ന്. കാരണം പിഒകെയിലെ ജനങ്ങൾ തന്നെ ഇന്ത്യയുമായി ലയിക്കാൻ ആഗ്രഹിക്കുന്നു,' രാജ്‌നാഥ് സിംഗ് പറഞ്ഞു.
സർക്കാർ എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല, ഞങ്ങൾ പറയേണ്ടതില്ല, ഞങ്ങൾ ഒരു രാജ്യത്തെയും ആക്രമിക്കാൻ പോകുന്നില്ല. ഇന്ത്യക്കാർ ലോകത്തിലെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, ഒന്നും കീഴടക്കാൻ ആഗ്രഹിച്ചിട്ടില്ല. എന്നാൽ പിഒകെ നമ്മുടേതായിരുന്നു, ഇപ്പോഴും നമ്മുടേതാണ്. അതുകൊണ്ട് തന്നെ അത് ഇന്ത്യയുമായി ലയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' മന്ത്രി കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്