മുസ്‍ലിമായതിന്റെ പേരിൽ യുവതിയെ ചികിത്സിക്കാൻ വിസമ്മതിച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ ജാവുൻപുരിലാണ് സംഭവം. ജൗൻപൂർ സ്വദേശിയായ ഷമ പർവീനാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രസവത്തിനായി എത്തിയപ്പോൾ സ്ത്രീകൾക്കായുള്ള ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് ചികിത്സ നിഷേധിച്ചതെന്നാണ് പരാതി.മുസ്‌ലിം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതായി ഷമ പർവീൻ പറയുന്ന വീഡിയോയിൽ പറയുന്നു.
സെപ്തംബർ 30ന് രാവിലെ ഒമ്പത് മണിയോടെയാണ് ഞാൻ ആശുപത്രിയിൽ എത്തിയത് - ഷമ പറഞ്ഞു.'അവൾ ഒരു മുസ്‌ലിമാണ്. ഞാൻ അവളെ ചികിത്സിക്കില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപോകൂ'- എന്നാണ് ഡോക്ടർ പറഞ്ഞതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഭാര്യയെ ഒന്ന് പരിശോധിക്കാൻ താൻ ഡോക്ടറോട് അഭ്യർഥിച്ചെങ്കിലും അവർ അതിന് തയാറായില്ലെന്ന് പർവീന്റെ ഭർത്താവ് മുഹമ്മദ് നവാസ് പറഞ്ഞു.ഡോക്ടറുടെ സമീപനം പർവീൻ ചോദ്യം ചെയ്തെങ്കിലും നിലപാട് മാറ്റാൻ അവർ തയാറായില്ലെന്നാണ് ആക്ഷേപം. മുസ്‌ലിം സ്ത്രീകളെ പ്രസവത്തിനായി ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോവരുതെന്ന് ഡോക്ടർ എല്ലാ നഴ്‌സുമാരോടും പറഞ്ഞതായും പർവീൻ ആരോപിച്ചു.
വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ, വിഷയം ശ്രദ്ധയിൽപ്പെട്ട ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ ഡോക്ടറിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.ഇത്തരം സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു ഡോക്ടറും രോഗികളെ അവരുടെ മതത്തിന്റെ പേരിൽ അവഗണിക്കൻ പാടില്ല- ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്