ഡൽഹി: ജമ്മു കശ്മീരിൽ നിന്നുള്ള ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളിൽ ഒന്നായ കശ്മീർ ടൈംസിൻ്റെ ജമ്മുവിലെ ഓഫീസിൽ റെയ്‌ഡ്. ജമ്മു കശ്മീർ സ്റ്റേറ്റ് ഇൻവെസ്റ്റിഗേറ്റീവ് ഏജൻസിയാണ് പരിശോധന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാജ്യത്തിനെതിരെ അതൃപ്തി പരത്തുന്നെന്നും രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ പേരിലാണ് റെയ്‌ഡ് നടക്കുന്നത്. കശ്മീർ ടൈംസ് ഏറെക്കാലമായി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. ഇതിന് മുൻപും സ്ഥാപനത്തിൽ പല വിധത്തിലുള്ള പരിശോധനകൾ നടന്നിരുന്നു. ഇതോടെയാണ് സ്ഥാപനം പത്രം നിർത്തിയത്. പിന്നീട് ഓൺലൈൻ എഡിഷനായി പ്രവർത്തനം തുടരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
